പുന്നവേലി, ചേലക്കൊമ്പ് ഭാഗങ്ങളില്‍ കാട്ടുപന്നി ശല്യം രൂക്ഷം.
നെടുംകുന്നം : പുന്നവേലി, ചേലകൊമ്പ് ഭാഗങ്ങളില്‍ കാട്ടുപന്നിയുടെ ശല്യം രൂക്ഷമാകുന്നു. കപ്പ, വാഴ, ചേന, ചേമ്പ്, റബര്‍ തൈകള്‍ മുതലായവ കൂട്ടത്തോടെ നശിപ്പിക്കുന്നതിനാല്‍ കര്‍ഷകര്‍ ആശങ്കയിലാണ്.
പൊന്തന്‍പുഴ വനപ്രദേശത്തു നിന്നുമാണ് പന്നികള്‍ കൂട്ടമായി എത്തുന്നത് എന്ന് കരുതപ്പെടുന്നു. ഇത് തുടക്കത്തിലേ തടയാന്‍ സാധിച്ചില്ലങ്കില്‍ നെടുംകുന്നം, കറുകച്ചാല്‍, കങ്ങഴ പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളില്‍ വരും നാളുകളില്‍ കാട്ടുപന്നിയുടെ ശല്യം ഉണ്ടാവുമെന്നുള്ള ആശങ്ക നില നില്‍ക്കുന്നു.
നെടുംകുന്നം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുറെ മാസങ്ങളായി കുരങ്ങിന്റെ ശല്യവും തുടങ്ങിയിട്ടുണ്ട്. പാട്ടമെടുത്തു കൃഷി ചെയ്തവരടക്കം പ്രധിസന്ധിയിലേക്ക് നീങ്ങുന്ന അവസരത്തില്‍ വന്യമൃഗങ്ങളുടെ ആക്രമണം തടയാന്‍ ഫലപ്രദമായ നടപടികള്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാവണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
കൂടുതല്‍ വിശേഷങ്ങള്‍ മൊബൈലില്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക. https://chat.whatsapp.com/KtCQVMyMmQG05SWDBDteij
No comments