ഇന്‍ഡെയിന്‍ ഗ്യാസ് ബുക്ക് ചെയ്യാന്‍ ഉള്ള ഐ ഡി നോക്കുക
ഇന്ത്യ ഒട്ടാകെ ഒറ്റ നമ്പര്‍ ബുക്കിംഗ് നിലവില്‍ വന്നതിനു ശേഷം പലരും കണ്ഫുഷ്യന്‍ ആകുന്ന കാര്യമാണ് കണ്‍സ്യുമര്‍ നമ്പരും കണ്‍സ്യുമര്‍ ഐ ഡി യും.
പഴയ ബുക്കുകളില്‍ ഉള്ളത് കണ്‍സ്യുമര്‍ നമ്പര്‍ മാത്രമാവും. അത് പോലെ ഗ്യാസ് കിട്ടുമ്പോള്‍ ഏജെന്‍സി തരുന്നത് കൈയെഴുത്തു രസീത് ആണെങ്കില്‍ അതിലും രേഖപ്പെടുത്തുക കണ്‍സ്യുമര്‍ നമ്പര്‍ ആണ്.
എന്നാല്‍ ഇപ്പോള്‍ ബൂക്കിങ്ങിനു വേണ്ടത് കണ്‍സ്യുമര്‍ ഐ ഡി ആണ്. ഓര്‍ക്കേണ്ട കാര്യം രജിസ്ടര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പറില്‍ നിന്ന് മാത്രമേ ബൂക്കിങ്ങിനായി വിളിക്കാന്‍ പാടുള്ളൂ.
വിളിക്കേണ്ട നമ്പര്‍ 77189 55555. ആദ്യം ഭാഷ തിരഞ്ഞെടുക്കുവാന്‍ ആവശ്യപ്പെടും . 8 ആണ് മലയാളത്തിനായി പ്രസ് ചെയ്യേണ്ടത്. ഇംഗ്ലീഷ് തിരഞ്ഞെടുക്കുവാന്‍ 1 പ്രസ് ചെയ്യണം. ശേഷം നമ്മുടെ കണ്‍സ്യുമര്‍ ഐ ഡി ഇങ്ങോട്ട് പറയും. അത് കൃത്യം ആണോന്നു കേട്ട ശേഷം ഉറപ്പ് വരുത്തുവാനായി 1 അമര്‍ത്തണം.
ഇത്രയും കാര്യങ്ങള്‍ ചെയുമ്പോള്‍ ബുക്കിംഗ് വിജയകരമാണെങ്കില്‍ അത് നമ്മെ അറിയിക്കും. കാള്‍ കട്ട് ആയ ഉടന്‍ തന്നെ മെസ്സേജും വരും. ഗ്യാസ് വീട്ടില്‍ എത്തുന്ന ഏകദേശ ദിവസവും അതില്‍ ഉണ്ടാവും . പണം വേണമെങ്കില്‍ ഓണ്‍ലൈന് ആയടക്കാം. അല്ലങ്കില്‍ ഗ്യാസ് കൊണ്ടുവരുമ്പോള്‍ കൊടുക്കാം.
കണ്‍സ്യുമര്‍ ഐ ഡി അറിയില്ലങ്കില്‍ നിങ്ങളുടെ ഗ്യാസ് ഏജെന്‍സിയില്‍ വിളിച്ചാല്‍ ലഭിക്കുന്നതാണ്. നേരത്ത ബുക്ക് ചെയ്തപ്പോള്‍ പ്രിന്റെഡ് ബില്‍ ആണ് ലഭിച്ചതെങ്കില്‍ അതിലും കണ്‍സ്യുമര്‍ ഐ ഡി ഉണ്ട്. അത് എഴുതി സൂക്ഷിച്ചു വെക്കുക
കൂടുതല്‍ ഇന്‍ഫോര്‍മേറ്റിവ് ആയ വിവരങ്ങള്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക. https://chat.whatsapp.com/KtCQVMyMmQG05SWDBDteij
No comments