Breaking News

ജോര്‍ജ് കുട്ടിയും കുടുംബവും ജയിലിലേയ്ക്കോ? ദൃശ്യം 2 ടീസര്‍ കാണാം


മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍- ജിത്തു ജോസഫ് ചിത്രം ‘ദൃശ്യം 2’ OTT (Over the top) റിലീസിനൊരുങ്ങുന്നു. 

സൂപ്പര്‍ഹിറ്റായ ‘ദൃശ്യ’ത്തിന്റെ രണ്ടാം ഭാഗമായ ‘ദൃശ്യം 2’  ടീസര്‍ പുതുവര്‍ഷം പിറന്ന നിമിഷത്തില്‍ റിലീസ് ചെയ്തിരിക്കുകയാണ് മോഹൻലാൽ.

ജിത്തുജോസഫ് തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ മീനയാണ് നായിക. സിദ്ദിഖ്, ആശാ ശരത്, മുരളി ഗോപി, അന്‍സിബ, എസ്തര്‍, സായികുമാര്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ‘ദൃശ്യം 2’ നിര്‍മ്മിക്കുന്നത് ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്.

ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമിലാണ് ‘ദൃശ്യം 2’ റിലീസ് ചെയ്യുക. തന്റെ കുടുംബത്തെ രക്ഷിക്കുവാന്‍ ഒരു കൊലപാതകം മറച്ചു വെക്കുന്ന ജോര്‍ജ് കുട്ടിയും കുടുംബവും  അവശേഷിപ്പിച്ച ഏതെങ്കിലും തെളിവുകള്‍ ബാക്കിയുണ്ടാവുമോ എന്നും, കുടുംബം ഒന്നാകെ ജയിലിലേയ്ക്ക് പോകുമോ എന്ന അകാംഷയിലാണ് സിനിമ പ്രേക്ഷകര്‍.

കൊലപാതക കുറ്റം ഏറ്റെടുക്കുവാന്‍ ലക്ഷങ്ങള്‍ പ്രതിഫലം പറ്റി മൂന്നാമതൊരാള്‍ കടന്നു വരുന്ന സാഹചര്യവും തള്ളികളയുന്നില്ല പ്രേക്ഷക ചര്‍ച്ചകള്‍. തന്റെ കുടുംബത്തെ അത്രമേല്‍ സ്നേഹിക്കുന്ന ജോര്‍ജ് കുട്ടി, അന്വേഷണ സംഘത്തിനു ഒരു തെളിവുകളും കിട്ടാതിരിക്കുവാന്‍ ഏതറ്റം വരെയും പോകുമെന്ന് പ്രേക്ഷകര്‍ വിലയിരുത്തുന്നു.

പ്രഗല്‍ഭനായ പുതിയ പോലിസ് ഓഫീസര്‍ ഈ കേസ് ഏറ്റെടുക്കുന്നതോടെ പുതിയ വഴിതിരുവുകള്‍ പ്രതീക്ഷിക്കാം. ജോര്‍ജ് കുട്ടി നിയമത്തിനു മുന്നില്‍ കീഴടങ്ങി അറസ്റ്റ് വരിക്കുന്ന ക്ലൈമാക്സും തള്ളികളയുന്നില്ല.

തീയേറ്ററില്‍ പോയി ചിത്രം കാണാന്‍ സാധിക്കില്ല എന്നാ നിരാശയും പ്രേക്ഷകര്‍ പങ്കുവെക്കുന്നു. ദൃശ്യം 2 സിനിമയുടെ ടീസര്‍ കാണാം.    join whatsapp group for updates https://chat.whatsapp.com/KtCQVMyMmQG05SWDBDteij

No comments