മാസം 5000 രൂപ വരെ ലഭിക്കുന്ന സര്‍ക്കാര്‍ പെന്‍ഷന്‍ വരുന്നു.
5000 രൂപ വരെ പ്രതിമാസം പെന്‍ഷന്‍ ലഭിക്കുന്ന പദ്ധതി കേരള സര്‍ക്കാര്‍ ഒരുക്കുന്നു. ആദ്യഘട്ടത്തില്‍ 30 ലക്ഷം കര്‍ഷകരെ ഈ പദ്ധതിയിലേക്ക് ചേര്‍ക്കുവാന്‍ ആണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
കര്‍ഷക ക്ഷേമ നിധി പദ്ധതിയില്‍ കേരളത്തില്‍ കൃഷിയിലും കൃഷി സംബന്ധമായ ജോലികളിലും ഏര്‍പ്പെടിരിക്കുന്നവര്‍ക്കും പ്രയോജനം ലഭിക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
60 വയസ്സ് മുതല്‍ ആണ് പെന്‍ഷന്‍ ലഭിച്ചു തുടങ്ങുക. അടങ്കല്‍ തുകയ്ക്ക് ആനുപാതികമായിട്ടാണ് ഓരോ മാസത്തിലും ലഭിക്കുന്ന തുക നിശ്ചയിക്കുന്നത്. 18 വയസ്സ് മുതല്‍ 55 വയസ്സ് വരെയാണ് പദ്ധതിയില്‍ ചേരുന്നതിനായി പ്രായം നിശ്ചയിച്ചിരിക്കുന്നത്.
100 രൂപ രെജിസ്ട്രേഷന്‍ ഫീസ് ഉണ്ടായിരിക്കും. അടയ്ക്കേണ്ട മിനിമം തുക 100 രൂപയാണ്. 250 രൂപ സര്‍ക്കാരിന്റെ വിഹിതമായി അടയ്ക്കും. പെന്‍ഷന്‍ കൂടാതെ വിവാഹ, മരണാനന്തര ആനുകൂല്യങ്ങളും ആരോഗ്യ ഇന്‍ഷുറന്‍സും ഉണ്ടാവും എന്നുമുള്ള വിവരങ്ങള്‍ പുറത്തുവരുന്നു.
ജനുവരിയോടുകൂടി പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനവും അപേക്ഷകള്‍ നല്‍കേണ്ട രീതികളും അപേക്ഷ സമര്‍പ്പിക്കനായുള്ള യോഗ്യതയും കൃത്യമായി അറിയാന്‍ സാധിക്കും.
join whatsapp group https://chat.whatsapp.com/KtCQVMyMmQG05SWDBDteij
No comments