ഇന്ത്യയില്‍ ശമ്പളം അടുത്തവര്‍ഷം മുതല്‍ കുറയുമെന്നു സൂചന
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തൊഴില്‍ നിയമം അനുസരിച്ച് 2021 ഏപ്രില്‍ മുതല്‍ ഇന്ത്യയൊട്ടാകെ സ്വകാര്യ മേഖലയില്‍ ശമ്പളം കുറയും എന്ന് സൂചന. നിലവില്‍ ഉണ്ടായിരുന്ന നിരവധി തൊഴില്‍ നിയമങ്ങള്‍ ഏകീകരിച്ചു പ്രധാനപ്പെട്ട നാല് നിയമങ്ങള്‍ ആയി ചുരുക്കിയിട്ടുണ്ട്.
മൊത്തം ശമ്പളത്തിന്റെ പകുതിയില്‍ അധികം അല്ലവന്‍സ് ആയി നല്‍കരുത് എന്ന് പുതിയ ചട്ടത്തില്‍ പറയുന്നു. അങ്ങിനെ വരുമ്പോള്‍ അടിസ്ഥാന ശമ്പളം നിലവില്‍ നല്‍കുന്നതിനേക്കാള്‍ കൂട്ടേണ്ടി വരും.
എന്നാല്‍ ഇങ്ങിനെ വര്‍ധന ഉണ്ടാവുമ്പോള്‍ കയ്യില്‍ കിട്ടുന്ന ശമ്പളം കുറയുകയും കൂടുതല്‍ രൂപ PF ഫണ്ടിലേയ്ക്ക് പോവുകയും ചെയ്യും. തന്മൂലം പെന്‍ഷന്‍ ആവുന്ന സമയത്ത് തൊഴിലാളിക്ക് ഇപ്പോള്‍ ലഭിക്കുനതിനെക്കാള്‍ കൂടുതല്‍ തുകയായി ലഭിക്കും.
കമ്പനികളെ സംബന്ധിച്ചിടത്തോളം ശമ്പളഇനത്തില്‍ കൂടുതല്‍ തുക മാറ്റി വെക്കേണ്ടതായി വരും.ഈ കാരണങ്ങള്‍ കൊണ്ട് തന്നെ കമ്പനികള്‍ മൊത്തശമ്പളം കുറയ്ക്കുവാന്‍ നിര്‍ബന്ധിതരാവും എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
No comments