Breaking News

ദൃശ്യം 2 ... ആമസോണ്‍ പ്രൈമിന്റെ കണക്കുകൂട്ടലുകളും തെറ്റിച്ചു

റിലീസ് ചെയ്ത് മണിക്കൂറുകള്‍ കഴിഞ്ഞപ്പോഴേയ്ക്കും ലക്ഷങ്ങള്‍ കടന്നു കോടിയിലെയ്ക്കെത്തുന്ന കാഴ്ചക്കാരുമായി ദൃശ്യം 2. OTT റിലീസില്‍ റെക്കോര്‍ഡുകള്‍ ഇടുന്ന മലയാള സിനിമയായി ദൃശ്യം 2 മാറുമ്പോള്‍ മലയാളം ചലച്ചിത്ര മേഖലയ്ക്കു തന്നെ അഭിമാനമായി മാറുകയാണ് ഈ ക്രൈം ത്രില്ലര്‍ സിനിമ. 

തീയേറ്ററില്‍ ചിത്രം കാണാനാകാത്തതിന്റെ വിഷമം സിനിമാ പ്രേമികള്‍ക്ക് ഉണ്ടങ്കിലും OTT റിലീസില്‍ ചിത്രം സൃഷ്ട്ടിക്കുന്ന തരംഗത്തിന് കുറവില്ല. കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട്  ഈ ഒരൊറ്റ സിനിമ കൊണ്ട് ആമസോണ്‍ പ്രൈമിന് ലക്ഷക്കണക്കിന്‌ പുതിയ സബ്സ്ക്രിബെര്സിനെ കിട്ടിയെന്നു മാത്രമല്ല കോടികളുടെ വരുമാനവുമാണ് ഉണ്ടായികൊണ്ടിരിക്കുന്നത്.

ഇതില്‍ ഏറ്റവും ശ്രദ്ധേയമായ കാര്യം മലയാളം പ്രേക്ഷകരെക്കാള്‍ കൂടുതല്‍ ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് കൂടാതെ ഇന്ത്യയിലെ എല്ലാ സംസ്ഥാനത്ത് നിന്നും ദ്രിശ്യം 2 വിന്റെ പ്രേക്ഷകര്‍ ഓരോ മണിക്കൂറിലും കൂടി വരുന്നു.

പ്രത്യേകിച്ച് സോഷ്യല്‍ മീഡിയയില്‍ ഹിന്ദിയില്‍ ഉള്ള റി വ്യുസ് ധാരാളമായി പ്രേക്ഷകര്‍ പോസ്റ്റ്‌ ചെയ്തു കൊണ്ടിരിക്കുന്നു. ചിത്രം കണ്ടു കഴിഞ്ഞവര്‍ക്ക് പറയാനുള്ളത് ദൃശ്യം 3 എന്ന് വരും എന്നാണ്. 

ലോകമെമ്പാടുമുള്ള പ്രവാസിമലയാളികള്‍ക്കും OTT റിലീസ് വലിയ സന്തോഷം നല്‍കിയിരിക്കുകയാണ്. മുന്പ് ഒരു മലയാള സിനിമ റിലീസ് ആയാല്‍ കാണാന്‍  മാസങ്ങള്‍ നോക്കിയിരുന്ന പ്രവാസികള്‍, ഇനിയുള്ള എല്ലാ മലയാള സിനിമകളും തീയേറ്റര്‍ റിലീസിനോപ്പം OTT റിലീസും ചെയ്യണമെന്ന്ആവശ്യപ്പെടുന്നു.  

No comments