Breaking News

കോവിഡ് ഭേദമായവരില്‍ പുതിയ രോഗമോ ?

കോവിഡ് ഭേദമായവരില്‍ ആശങ്കയായി ക്ഷയരോഗസാധ്യത വര്‍ദ്ധിക്കും എന്നുള്ള റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ആരോഗ്യവകുപ്പ് പ്രതിരോധനടപടികള്‍ തുടങ്ങി.

ക്ഷയരോഗലക്ഷണങ്ങള്‍ കോവിഡ് ബാധിതരില്‍ പലര്‍ക്കും കാണുന്നുണ്ടെങ്കിലും സ്വാഭാവിക പ്രതിരോധശേഷികൊണ്ട്‌ ഭൂരിഭാഗംപേരും രോഗത്തെ അതിജീവിക്കുകയാണ്.

കോവിഡിനെത്തുടര്‍ന്ന് ന്യുമോണിയ ബാധിക്കുന്നവര്‍ക്കും ക്ഷയരോഗസാധ്യത ഏറെയാണെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. 

പ്രതിരോധനടപടികളുടെ ഭാഗമായി കോവിഡനന്തര ചികിത്സാകേന്ദ്രങ്ങളില്‍ ക്ഷയരോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്താന്‍ പരിശോധനാസൗകര്യം ഏര്‍പ്പെടുത്തിത്തുടങ്ങി.

ലക്ഷണങ്ങളുമായി എത്തുന്നവരെ വിദഗ്ധപരിശോധനയ്ക്കു വിധേയരാക്കും. ടെലിഫോണ്‍ വഴിയും ചികിത്സാനിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്.രോഗം ഭേദമായവരില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമരഹിതമാകുന്നതും രോഗബാധയ്ക്കുള്ള സാധ്യതയേറ്റുന്നു.

ഇത്തരക്കാര്‍ക്ക് രോഗബാധയ്ക്കുള്ള സാധ്യത മൂന്നിരട്ടിവരെ കൂടുതലാണ്. പലരും രോഗലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ വൈകുന്നതും അപകടനിലയുണ്ടാക്കുന്നു. കോവിഡ് ബാധിച്ചതുകാരണം പലര്‍ക്കും പ്രതിരോധശേഷി കാര്യമായി കുറയുന്നുണ്ട്.

ശ്വാസകോശത്തിന്റെപ്രവര്‍ത്തനത്തിലുണ്ടാകുന്ന വ്യതിയാനവും കോവിഡ് കാരണം ഗുരുതരാവസ്ഥയിലുള്ളവര്‍ക്ക് നല്‍കുന്ന മരുന്നുകളുടെ പ്രതിപ്രവര്‍ത്തനവും ക്ഷയരോഗബാധയ്ക്കു കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്.നാലാഴ്ചയ്ക്കുള്ളില്‍ പത്തുപേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ ക്ഷയരോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

No comments