നാളെ (ആഗസ്റ്റ് - 28) കോട്ടയം ജില്ലയില്‍ ഫ്രീ കൊവിഡ് വാക്സിനേഷന്‍ ലഭ്യമാണ്.
കോ വാക്സിന്‍ ആണ് നിലവില്‍ വിതരണത്തിനായി എത്തിയിരിക്കുന്നത്. ഒന്നാം ഡോസ് കോ വാക്സിന്‍ എടുത്ത പല ആള്‍ക്കാര്‍ക്കും രണ്ടാം ഡോസ് കിട്ടിയില്ല എന്ന പരാതി ഉയര്‍ന്നിരുന്നു.
ഒന്നാം ഡോസും രണ്ടാം ഡോസും ബുക്കിംഗ് കോ വിന്‍ പോര്‍ട്ടലില്‍ കുറച്ചു സമയം മുന്പ് ആരംഭിച്ചു കഴിഞ്ഞു. നിലവില്‍ ഇനിയും സ്ലോട്ടുകള്‍ മിക്കയിടത്തും ഉണ്ട്.
സൌജന്യ വക്സിനെഷനായി കാത്തിരിക്കുന്നവര്‍ക്ക് ഇപ്പോള്‍ തന്നെ കോ വിന്‍ പോര്‍ട്ടലില്‍ കയറി ബുക്കിംഗ് ചെയ്യാവുന്നതാണ്.
No comments