Breaking News

വീണ്ടും ഉരുള്‍ പൊട്ടല്‍ ? മണിമലയാറ്റില്‍ ജലനിരപ്പ് ഉയരുന്നു

കോട്ടയം ജില്ലയുടെ കിഴക്കന്‍മേഖലകളില്‍ കനത്ത മഴ തുടരുന്നു. മുണ്ടക്കയം, കാഞ്ഞിരപ്പള്ളി മേഖലകളില്‍ ഒന്നര മണിക്കൂറായി ശക്തമായ മഴയാണ് ലഭിക്കുന്നത്.

വണ്ടന്‍പതാല്‍ കൂപ്പു ഭാഗത്ത് ഉരുള്‍പൊട്ടിയതായി വിവരമുണ്ട്. വണ്ടന്‍പതാല്‍ ഭാഗങ്ങളില്‍ മഴവെള്ളപ്പാച്ചില്‍ ശക്തമാണ്. നിരവധി വീടുകളില്‍ വെള്ളം കയറി. രക്ഷാപ്രവര്‍ത്തനവും മേഖലയില്‍ ആരംഭിച്ചിട്ടുണ്ട്. മുണ്ടക്കയം -എരുമേലി റോഡിൽ വെള്ളം കയറി.പ്രദേശത്തെ ചെറുതോടുകൾ കരകവിഞ്ഞൊഴുകുകയാണ്.

ഇടുക്കി ജില്ലയിലും പത്തനംതിട്ട ജില്ലയിലും വിവിധയിടങ്ങളില്‍ ശക്തമായ മഴ ലഭിച്ചു. തൊടുപുഴ നഗരത്തില്‍ വിവിധയിടങ്ങളില്‍ വെള്ളം പൊങ്ങി. വീടുകളും കടകളിലും വെള്ളം കയറി. പലയിടങ്ങളിലും അരമണിക്കൂറോളം ഗതാഗത തടസത്തിനുമിടയാക്കി. തൊടുപുഴയില്‍ ഫയര്‍ഫോഴ്സ് എത്തി വീടുകളില്‍ നിന്ന് ആളുകളെ മാറ്റുകയും ഗതാഗതം പുന:സ്ഥാപിക്കുകയും ചെയ്തു.

No comments