ആധാർ വിവരങ്ങൾ പുതുക്കണം.
പത്തു വർഷം മുമ്പെടുത്ത ആധാർ കാർഡിലെ വിവരങ്ങൾ പുതുക്കാനുള്ള നടപടി ജില്ലയിൽ ആരംഭിച്ചു.
ആധാർ എടുത്ത് 10 വർഷത്തിനുശേഷവും പേര്, മേൽവിലാസം എന്നിവയിൽ തിരുത്തലുകളില്ലാത്ത എല്ലാവരും ആധാർ വിവരങ്ങൾ പുതുക്കണമെന്ന് ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ അറിയിച്ചു.
ആധാർ സേവനങ്ങളുള്ള ജില്ലയിലെ എല്ലാ അക്ഷയകേന്ദ്രങ്ങൾക്കും ഇതു സംബന്ധിച്ച് പരിശീലനം നൽകിയിട്ടുണ്ട്. പുതുക്കൽ ഫീസ് 50 രൂപയാണ്.
തിരിച്ചറിയൽ രേഖ, മേൽവിലാസം തെളിയിക്കുന്ന രേഖ എന്നിവയാണ് ആവശ്യം. എൻറോൾമെന്റ് രസീത് സൂക്ഷിക്കണം. ടോൾഫ്രീ നമ്പർ 1947, ഇ-മെയിൽ: help@uidai.gov.in
No comments