Breaking News

30 കിലോ ഉണക്ക കുരുമുളക് കള്ളൻ കൊണ്ടുപോയി

കോട്ടയം : നെടുംകുന്നം മാർക്കറ്റ് റോഡിൽ പടിഞ്ഞാറ്റിൻകര സജി ജോസഫിന്റെ 30 കിലോ ഉണക്കക്കുരുമുളകാണു കള്ളൻ കൊണ്ടുപോയത്.

വീടിന്റെ മട്ടുപ്പാവിൽ പടുതയിൽ ഉണക്കാനിട്ടിരുന്ന കുരുമുളകാണു ഗ്രില്ലിന്റെ വാതിൽ തകർത്തു മോഷ്ടിച്ചത്. കറുകച്ചാൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

കഴിഞ്ഞയിടെ മാന്തുരുത്തിയിൽ വിളവെടുക്കാറായ കപ്പയും വാഴക്കുലയും മോഷണം പോയിരുന്നു. വാഴൂർ, ചെങ്ങളം, മണിമല മേഖലയിൽ കൈതച്ചക്ക മോഷണം വ്യാപകമാണ്. 

മിക്ക പരാതിയും ഒത്തുതീർപ്പിലാണു തീരുന്നത്.കൃഷി ചെയ്താൽ മാത്രം പോരാ സിസിടിവി കൂടി സ്ഥാപിക്കേണ്ട അവസ്ഥയിലാണെന്നു കർഷകർ. വിലയിടിവ്, ഉൽപാദനനഷ്ടം എന്നിവയെക്കാൾ പേടി കാർഷിക ഉൽപന്ന മോഷ്ക്കളെയാണെന്നു മേഖലയിലെ കർഷകർ പറയുന്നു.

No comments