സിനീയർ മാനേജർ ഒഴിവ്
കോട്ടയം : ജില്ലയിലെ സംസ്ഥാന അർധസർക്കാർ സ്ഥാപനത്തിലേക്ക് സിനീയർ മാനേജർ (എൻജിനീയറിംഗ്) തസ്തികയിൽ ഈഴവ വിഭാഗത്തിൽപെട്ടവർക്കായുള്ള ഒരു സ്ഥിരം ഒഴിവ് നിലവിലുണ്ട്.
സംവരണ വിഭാഗത്തിന്റെ അഭാവത്തിൽ സംവരണേതര വിഭാഗങ്ങളെയും പരിഗണിക്കും. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള മെക്കാനിക്കൽ എൻജിനീറിംഗ് ബിരുദം അല്ലെങ്കിൽ തത്തുല്യമാണ് യോഗ്യത.
വെജിറ്റബിൾ ഓയിൽ / കെമിക്കൽ ഫാക്ടറികളിൽ തസ്തികയിൽ 10 വർഷത്തിൽ കുറയാതെ പ്രവൃത്തി പരിചയമുണ്ടായിരിക്കണം. 18 മുതൽ 45 വയസ് വരെയാണ് പ്രായപരിധി.
പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഫെബ്രുവരി രണ്ടിനു മുൻപ് ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമാനാധികാരിയിൽ നിന്നുമുള്ള എൻ.ഒ.സി. ഹാജരാക്കണം.
No comments