വന്ദേഭാരത്തിന്റെ സമയത്തില്‍ മാറ്റംവരുത്തി.
കോട്ടയം പാതയിലൂടെയുള്ള അതിവേഗ ട്രെയിനായ വന്ദേ ഭാരത്തിന്റെ സമയത്തില്‍ മാറ്റങ്ങള്‍ വരുത്തി. മേയ് 19 മുതലാണ് കോട്ടയം സ്റ്റേഷന്‍ ഉള്‍പ്പടെ നിലവില്‍ ഉള്ള സമയത്തില്‍ നിന്നും വ്യത്യാസം വരുന്നത്.
തിരുവനന്തപുരത്തുനിന്നു കാസര്‍ഗോടെയ്ക്കുള്ള യാത്രയില്‍ നിലവില്‍ കൊല്ലത്ത് 06. 07 നും കോട്ടയത്ത് 7.25 നും ഏറണാകുളം ടൌണില്‍ 8.17 നും തൃശ്ശൂരില്‍ 9. 22 നും ആണ് ട്രെയിന്‍ എത്തി ചേരുന്നത്.
പുതുക്കിയ സമയം അനുസരിച്ച് കൊല്ലത്ത് 06. 08 നും കോട്ടയത്ത് 7.24 നും ഏറണാകുളം ടൌണില്‍ 8.25 നും തൃശ്ശൂരില്‍ 9. 30 നും ആണ് എത്തുക.
കാസര്‍ഗോട് നിന്നും തിരുവനന്തപുരത്തെയ്ക്കുള്ള യാത്രയില്‍ നിലവില്‍ തൃശ്ശൂരില്‍ 18. 03 നും ഏറണാകുളം ടൌണില്‍ 19. 05 നും കോട്ടയത്ത് 20.00 നും കൊല്ലത്ത് 21.18 നും ആണ് വന്ദേ ഭാരത് എത്തുന്നത്.
മേയ് 19 മുതല്‍ തൃശ്ശൂരില്‍ 18. 10 നും ഏറണാകുളം ടൌണില്‍ 19. 17 നും കോട്ടയത്ത് 20.10 നും കൊല്ലത്ത് 21.30 നും ആണ് ട്രെയിന്‍ എത്തുക.
No comments