എരുമേലിയിൽ ഭൂമി മുഴങ്ങുന്നു
എരുമേലി- ചേനപ്പാടി ഭാഗത്ത് തിങ്കളാഴ്ച വൈകിട്ട് അഞ്ചര മുതൽ രണ്ടുമൂന്ന് തവണ ഭൂമിയുടെ ഉള്ളിൽ നിന്നും മുഴക്കവും, ചെറിയ പ്രകമ്പനവും ഉണ്ടായതോടെ പരിഭ്രാന്തിയിലായി പ്രദേശവാസികൾ.
കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്തും, മണിമല, കറുകച്ചാൽ, എരുമേലി ഭാഗങ്ങളിലും അസാധാരണമായ പ്രകമ്പനം അനുഭവപ്പെട്ടതായി പറയപ്പെടുന്നു
ഭൂമിയുടെ ഉള്ളിൽ നിന്നും വലിയ ശബ്ദമാണ് കേട്ടതെന്നും., തുടർന്ന് കാലിൽ തരിതരിപ്പും ഉണ്ടായി എന്നും പറയുന്നു.
ചേനപ്പാടി ലക്ഷംവീട് കോളനി പ്രദേശത്ത് അസാധാരണമായ ശബ്ദം കേട്ടതോടെ, ജനങ്ങൾ പരിഭ്രാന്തരായി വീടിന് വെളിയിൽ കഴിയുകയാണ്
വിവരം അടിയന്തരമായി ജില്ലാ ഭരണകൂടത്തെയും,ദുരന്തനിവാരണ വിഭാഗത്തെയും, ജില്ലാ ജിയോളജി വിഭാഗത്തെയും അറിയിച്ചിട്ടുണ്ട്.
No comments