കൊല്ലം സുധിക്കൊപ്പമുണ്ടായിരുന്ന മഹേഷ് പറയുന്നു
കൊല്ലം സുധിക്കൊപ്പം അപകടത്തിൽ പെട്ട മഹേഷ് കുഞ്ഞുമോൻ മാധ്യമങ്ങൾക്ക് മുന്നിലെത്തി.
തനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദിയുണ്ടന്ന് അദ്ദേഹം പറഞ്ഞു. അപകടത്തിൽ മഹേഷിന്ടെ മുഖത്ത് സാരമായി പരിക്കേറ്റിരുന്നു.
വിനീത് ശ്രീനിവാസനിൽ നിന്നും, വിനായകനിലേക്കും, ബാബുരാജിലേക്കും , സൈജു കുറുപ്പിലേക്കും , രഞ്ജി പണിക്കരിലേക്കും, ജിനു ജോസെഫിലേക്കും മെല്ലാം കേവലം നിമിഷങ്ങൾ കൊണ്ട് ശബ്ദ സഞ്ചാരം നടത്തി പ്രേക്ഷകരുടെ മനസ്സിൽ കയറിയ പ്രതിഭയാണ് മഹേഷ്.
ഫ്ളവേഴ്സ് ടിവിയുടെ പരിപാടിക്ക് പോയി മടങ്ങുംവഴി ഉണ്ടായ അപകടത്തിൽ കൊല്ലം സുധി മരണപ്പെട്ടിരുന്നു. മഹേഷിനെ കൂടാതെ ബിനു അടിമാലിക്കും പരിക്ക് പറ്റിയിരുന്നു.
തനിക്കുമുന്നെ വന്ന ഒരു മിമിക്രി കലാകാരനേയും അനുകരിക്കാതെ തന്റെതായ ശൈലികൊണ്ടും അതിലുള്ള പെർഫെക്ഷൻ കൊണ്ടും പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ മലയാളായികളുടെ പ്രിയപ്പെട്ട കലാകാരൻ മഹേഷ് കുഞ്ഞുമോൻ പഴയതിലും അടിപൊളിയായി തിരിച്ചു വരട്ടെ എന്നാശംസിക്കുകയാണ് പ്രേക്ഷകർ.
No comments