കോട്ടയം വാകത്താനത്ത് കാർ കത്തി ഉടമയ്ക്കു ഗുരുതര പരിക്ക്
വാകത്താനം പാണ്ടഞ്ചിറയിൽ കാർ കത്തി ഉടമയ്ക്കു ഗുരുതര പരുക്ക്. വാകത്താനം പാണ്ടഞ്ചിറ ഓട്ടുകാട്ടു സാബു (57)വിനാണു ഗുരുതരമായി പരുക്കേറ്റത്. കാർ പൂർണമായും കത്തിനശിച്ചു.
ഓട്ടം കഴിഞ്ഞ് വീട്ടിലേക്ക് എത്തുന്നതിനിടെയാണ് അപകടം. വീടിന് 20 മീറ്റർ അകലെ വച്ചാണു സംഭവം.ചങ്ങനാശേരിയിൽ നിന്ന് അഗ്നിരക്ഷാ സേന എത്തി തീയണച്ചാണു ഉടമയെ പുറത്തെടുത്തത്. സാബു കാറിൽ തനിച്ചായിരുന്നു. അതീവ ഗുരുതരാവസ്ഥയിലാണു സാബു.
കഴിഞ്ഞ ദിവസം മാവേലിക്കരയില്‍ സമാനമായ രീതിയില്‍ കാര്‍ കത്തി ഒരാള്‍ മരിച്ചതിനു തൊട്ടു പിന്നാലെയാണ് കോട്ടയം വാകത്താനത്തും കാര്‍ കത്തിയത്.
കൂടുതല്‍ വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കുവാന്‍ വാട്സാപ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/KtCQVMyMmQG05SWDBDteij
No comments