കേരളത്തിലേയ്ക്ക് കൂടുതല്‍ ട്രെയിനുകള്‍ ഓടുവാന്‍ വഴി തെളിഞ്ഞു.
റെയില്‍വേ യാത്രക്കാര്‍ ഏറെ കാത്തിരുന്ന നേമം കോച്ചിങ് ടെർമിനൽ നിർമാണത്തിന് റെയിൽവേ ബോര്‍ഡ് പച്ചക്കൊടി കാണിച്ചതോടെ കേരളത്തിലേയ്ക്ക് കൂടുതല്‍ ട്രെയിനുകള്‍ ഓടുവാന്‍ വഴി തെളിയുന്നു .... പദ്ധതിക്ക് 116.57 കോടി രൂപ അനുവദിച്ചു... ഒന്നാംഘട്ട നിർമാണത്തിനായി പറഞ്ഞിരുന്ന കാര്യങ്ങൾക്ക് മാത്രമാണ് അനുമതി..
എന്നാൽ അതിനായി കുറച്ചു ഭൂമി കൂടി ഏറ്റെടുക്കാനുമുണ്ടെന്നാണ് റിപോർട്ടുകൾ. ടെർമിനൽ പൂർത്തിയാകുന്നതോടെ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷന്റെ തിരക്ക് കുറച്ച് ഭാവിയിൽ കൂടുതൽ ട്രെയിനുകൾ യാത്ര തുടങ്ങുന്നതും അവസാനിക്കുന്നതും നേമത്തു നിന്നാക്കാനും സാധിക്കും..
കോച്ചിങ് ടെർമിലിന് പുതിയ കെട്ടിടം. ട്രെയിനുകളുടെ അറ്റകുറ്റപ്പണികൾക്കുള്ള 2 പിറ്റ് ലൈനുകൾ, അറ്റകുറ്റപ്പണി കഴിഞ്ഞവ നിർത്തിയിടാൻ 4 സ്റ്റേബിളിങ് ലൈനുകൾ, വലിയ തകരാറുകൾ പരിഹരിക്കാൻ 2 സിക് ലൈനുകൾ, ഷെഡ് എന്നിവയാണ് നിർമിക്കുന്നത്.
നാലു പ്ലാറ്റ്ഫോമുകൾ, അവയെ ബന്ധിപ്പിച്ച് അടിപ്പാത (സബ്‌വേ), നടപ്പാലം, സബ്‌വേയിൽ നിന്ന് ഒന്നാം പ്ലാറ്റ്ഫോമിലേക്ക് എസ്കലേറ്ററും ലിഫ്റ്റും, എല്ലാ പ്ലാറ്റ്ഫോമിലും ലിഫ്റ്റ്, പാർക്കിങ് ഏരിയ തുടങ്ങിയവയുമുണ്ട്. സിവിൽ എൻജിനീയറിങ് ജോലികൾക്ക് 99.58 കോടി രൂപ, സിഗ്‌നൽ നവീകരണത്തിന് 8.44 കോടി, ഇലക്ട്രിക്കൽ ജോലികൾക്ക് 4.25 കോടി, ഇലക്ട്രിക്കൽ ട്രാക്‌ഷന് 2.85 കോടി എന്നിങ്ങനെയാണ് വിഹിതം.....
സ്റ്റേബ്ളിംഗ് ലൈനുകൾ നാലെണ്ണം മാത്രമായത് ഒരു പോരായ്മയാണ് എന്നാണ് തോന്നുന്നത്... നിലവിൽ കടയ്ക്കാവൂർ വരെ റിവേഴ്സ് പോയി പാർക്ക് ചെയ്യുന്ന വണ്ടികൾ നേമത്തേയ്ക്ക് മാറും എന്നല്ലാതെ കൂടുതൽ പുതിയവണ്ടികൾ തുടങ്ങാൻ ഈ സൗകര്യം അപര്യാപ്തമാണ്.
ചെന്നെ,ബാംഗ്ലൂർ, മുംബൈ, ഡെൽഹി എന്നിവിടങ്ങളിലേയ്ക്ക് കേരളത്തിൽ നിന്നും വന്ദേഭാരത് സ്ലീപ്പറുകൾക്കും high occupancy rate ആവുമെന്നതിനാൽ തീർച്ചയായിട്ടും ഈ വണ്ടികൾ കൂടി വരുന്നതോടെ ഇപ്പോഴുള്ള അവസ്ഥയിലേക്ക് വീണ്ടും പോവും.... അത്കൂടി കണക്കിലെടുത്ത് കൂടുതൽ വികസനത്തിനായി ഇപ്പോഴെ സ്ഥലം സർവ്വേ ചെയ്തിടണമെന്നാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്.
join whatsapp group : https://chat.whatsapp.com/KtCQVMyMmQG05SWDBDteij
No comments